ഏകദിന സെമിനാർ സമാപിച്ചു
നടുവിൽ ഹയർ സെക്കന്ററി സ്കൂൾ പാർലന്മെന്ററി ആൻഡ് ലിറ്ററസി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടുവിൽ ഹയർ സെക്കന്ററി സ്കൂളിൽ "ലോക്പാലൂം ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയും" എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടന്ന ഏകദിന സെമിനാർ സമാപിച്ചു. കേരള സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്ത സെമിനാറിന്റെ ആദ്യ ഘട്ടം അരുണ്‍ കരിപ്പാൽ (അസി. പ്രൊഫ. പി.ജി ഡിപ്പാർട്ട്മെന്റ്, ശ്രീ കേരള വർമ കോളേജ് ) കൈകാര്യം ചെയ്തു. ഉച്ചയ്ക്ക് ശേഷമുള്ള രണ്ടാം ഘട്ടം അഭിലാഷ് മോഹനൻ (റിപ്പോർട്ടർ ടി വി ന്യൂസ് എഡിറ്റർ ) കൈകാര്യം ചെയ്തു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ കെ.പി ദാമോദരൻ, സ്കൂൾ മനേജർ പ്രൊഫ. ടി.പി ശ്രീധരൻ. സ്കൂൾ ഹെഡ്മാസ്റ്റർ സി രഘു, അധ്യാപകരായ ഷിനോ എം.സി, സുരേഷ് ജേക്കബ്, രശ്മി എ.വി തുടങ്ങിയവർ സംസാരിച്ചു.കൂടുതൽ ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ളിക്ക് ചെയ്യുക