*2024 ഹയർ സെക്കണ്ടറി പരീക്ഷയിൽ മുഴുവൻ മാർക്കും നേടി നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി സാനിയ കെ രാജേഷ്(1200/1200) * ഹയർസെക്കണ്ടറി പരീക്ഷയിൽ 30 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് *

NSS

NSS Camp 2018


നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീമിന്റെ 2018-19 വർഷത്തെ സപ്തദിന സഹവാസ സ്പെഷ്യൽ ക്യാമ്പ്- ദിശ '18 മേരി ക്വീൻസ് ഹൈസ്കൂൾ,കുടിയാന്മലയിൽ സമാപിച്ചു.
ക്യാമ്പ് വിജയകരമാക്കുവാൻ  സഹായിച്ച ഏല്ലാവർക്കും നന്ദി.
















ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു (16/11/2018)


നടുവിൽ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജീവിതശൈലി രോഗങ്ങളെകുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.ഡോ. കെ.സി മോഹനൻ, (മെഡിക്കൽ ഓഫീസർ,PHC നടുവിൽ) ക്ലാസ് നയിച്ചു.പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പൽ കെ.പി ദാമോദരൻ,പിടിഎ പ്രസിഡണ്ട് അബ്ദുൽ ലത്തീഫ്,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബിജു, സ്റ്റാഫ് സെക്രട്ടറി എൻ.എൻ ദിലീപ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഇ.വി വിപിൻ എന്നിവർ സംസാരിച്ചു.

ലോക പ്രമേഹദിനം (നവംബർ 14) (14/11/2018)

നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലോക പ്രമേഹ ദിനത്തിന്റെ (നവംബർ 14) ഭാഗമായി ജീവിതശൈലി രോഗങ്ങൾക്കെതിരെ "ആഗോള പ്രമേഹ നടത്തം" സംഘടിപ്പിച്ചു. സ്കൂളിൽ നിന്ന് ആരംഭിച്ച ആഗോള പ്രമേഹനടത്തം നടുവിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചേരുകയും ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ് നടത്തുകയും ചെയ്തു. പഞ്ചായത്ത് മെമ്പർ അബ്ദുൽ ഷുക്കൂർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പ്രിൻസിപ്പൽ കെ.പി ദാമോദരൻ,ഹെൽത്ത് ഇൻസ്പെക്ടർ ടി ശിവദാസൻ, പിടിഎ പ്രസിഡണ്ട് അബ്ദുൽ ലത്തീഫ്,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഇ.വി വിപിൻ,അധ്യാപകരായ എ.വി രശ്മി,കെ.വി മോഹനൻ,എൻ.എൻ ദിലീപ്, എൻ.എസ്.എസ് യൂണിറ്റ് ലീഡർ മെറിൻ തോമസ് എന്നിവർ സംസാരിച്ചു.

ശുചീകരണ യജ്ഞം (1/11/2018)

കേരള ടൂറിസം വകുപ്പ് നടപ്പാക്കുന്ന ഗ്രീൻ കാർപ്പറ്റ് പദ്ധതിയുടെ ഭാഗമായി കേരളപ്പിറവി ദിനത്തിൽ പാലക്കയംതട്ട് വിനോദസഞ്ചാര കേന്ദ്രത്തിൽ നടന്ന ശുചീകരണ യജ്ഞത്തിൽ നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് വാളൻറിയർമാർ പങ്കെടുത്തു.



എൻ.എസ്.എസ് യൂണിറ്റ് ഉദ്ഘാടനം (1/11/2018)

നടുവിൽ ഹയർ സെക്കണ്ടറി  സ്കൂളിൽ നാഷണൽ സർവ്വീസ് സ്കീം (എൻ.എസ്.എസ്) യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു.ഇരിക്കൂർ എം.എൽ.എ  ശ്രീ. കെസി ജോസഫ് യൂണിറ്റ് ഉദ്ഘാടനം നിർവഹിച്ചു.നടുവിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ബിന്ദു ബാലൻ അധ്യക്ഷതവഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീ. കെ.പി ദാമോദരൻ,പഞ്ചായത്ത് മെമ്പർ ശ്രീ. അബ്ദുൾ ഷുക്കൂർ,ഹെഡ്മാസ്റ്റർ ശ്രീ. എം രാധാകൃഷ്ണൻ,എൻഎസ്എസ് പി.എ.സി മെമ്പർ ശ്രീ. ഫിറോസ് ടി അബ്ദുള്ള,സ്‌കൂൾ മാനേജ്മെൻറ് പ്രതിനിധി ശ്രീ. ടി.പി രാമദാസ്, പിടിഎ പ്രസിഡണ്ട് ശ്രീ. അബ്ദുൽ ലത്തീഫ്, മദർ പിടിഎ പ്രസിഡണ്ട് ശ്രീമതി കെ.ബി രാജശ്രീ,സ്റ്റാഫ് സെക്രട്ടറി ശ്രീ. എൻ.എൻ  ദിലീപ്,എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീ. ഇ.വി വിപിൻ എന്നിവർ സംസാരിച്ചു.സ്‌കൂൾ എൻഎസ്എസ്  യൂണിറ്റ് ലീഡർമാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ചടങ്ങിൽ നടന്നു.



എൻ.എസ്.എസ് യൂണിറ്റ്

നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിന് ഹയർ സെക്കണ്ടറി വിഭാഗത്തിൽ എൻ.എസ്.എസ് യൂണിറ്റ് അനുവദിച്ച് സർക്കാർ ഉത്തരവിറക്കി.
യൂണിറ്റ് നമ്പർ:
NSS/SFU/KNR/HSE/3