2022 ഹയർസെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂളിന് മികച്ച വിജയം* 16 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+

2 December 2022

ബോധവൽക്കരണ ക്ലാസ്

ഡിസംബർ 1: ലോക എയ്ഡ്സ് ദിനത്തിൽ നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ എയ്ഡ്സ് ബോധവൽക്കരണ ക്ലാസ്, റെഡ് റിബൺ പ്രചാരണം തുടങ്ങിയ പ്രവർത്തനങ്ങൾ  സംഘടിപ്പിച്ചു. അധ്യാപകനായ സുമേഷ് കെ തോമസ് ക്ലാസ് കൈകാര്യം ചെയ്തു.

29 November 2022

മക്കളെ അറിയാൻ

നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'മക്കളെ അറിയാൻ' എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജിജി കുര്യാക്കോസ് (ജി.വി.എച്ച്.എസ്.എസ് കാർത്തികപുരം) ക്ലാസ് കൈകാര്യം ചെയ്തു. പ്രിൻസിപ്പാൾ കെ രഞ്ജിനി, സൗഹൃദ ക്ലബ്ബ് കോഡിനേറ്റർ സന്ധ്യ തോമസ്, മദർ പി.ടി.എ പ്രസിഡൻറ് റജീന എ.ഇ, സൗഹൃദ ലീഡർ ആൻ മാത്യു എം എന്നിവർ സംസാരിച്ചു.

14 November 2022

തെളിമ

ശിശുദിനത്തിൽ നടുവിൽ ഹയർസെക്കണ്ടറി സ്കൂളിലെ എൻഎസ്എസ് വളന്റിയർമാർ തങ്ങളുടെ ഹരിത ഗ്രാമത്തിലെ അംഗൻവാടി സന്ദർശിക്കുകയും കുട്ടികൾക്ക് കളിപ്പാട്ടങ്ങളും മധുര പലഹാരങ്ങളും സമ്മാനിക്കുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. പ്രവർത്തനങ്ങൾക്ക് പ്രോഗ്രാം ഓഫീസർ ദീപ എ.എം നേതൃത്വം നൽകി.

28 September 2022

ആർച്ച

കേരള പോലീസിന്റെ വനിത സെല്ലും നടുവിൽ സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റും സംയുക്തമായി പെൺകുട്ടികൾക്കായുള്ള സ്വയം പ്രതിരോധ പരീശീലന ക്ലാസ് 'ആർച്ച' സംഘടിപ്പിച്ചു.

22 September 2022

യോദ്ധാവ്

കുടിയാൻമല പോലീസ്, നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ ആന്റി നാർകോട്ടിക് ക്ലബ്, നാഷണൽ സർവ്വീസ് സ്കീം, സ്കൗട്ട് യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ റാലി നടത്തി. കുടിയാൻമല പോലീസ്  ഇൻസ്പെക്ടർ മെൽബിൻ ജോസ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ കെ രഞ്ജിനി, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ സുനിൽ, ജനമൈത്രി ബീറ്റ് പോലീസ് ഓഫീസർ ടി.വി പ്രകാശൻ, ആൻറി നാർകോട്ടിക് ക്ലബ് കോ-ഓർഡിനേറ്റർ ഷിനോ എം.സി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ദീപ എ.എം, സ്കൗട്ട് മാസ്റ്റർ മോഹനൻ കെ.വി തുടങ്ങിയവർ പ്രവർത്തനത്തിന് നേതൃത്വം നൽകി. നാഷണൽ സർവ്വീസ് സ്കീം വളണ്ടിയർമാർ ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി ഫ്ലാഷ് മോബ് അവതരിപ്പിച്ചു. സ്കൗട്ട് യൂണിറ്റ് അംഗങ്ങൾ ലഹരി വിരുദ്ധ സന്ദേശങ്ങളടങ്ങിയ ലഘുലേഖകൾ വിതരണം ചെയ്തു.