*2024 ഹയർ സെക്കണ്ടറി പരീക്ഷയിൽ മുഴുവൻ മാർക്കും നേടി നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി സാനിയ കെ രാജേഷ്(1200/1200) * ഹയർസെക്കണ്ടറി പരീക്ഷയിൽ 30 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് *

21 May 2024

Focus Point 24

നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ Career Guidance and Adolescent Counselling Cell ന്റെ ആഭിമുഖ്യത്തിൽ പത്താം ക്ലാസ് വിജയിച്ച കുട്ടികൾക്ക് ഹയർസെക്കണ്ടറി ഉൾപ്പെടെയുള്ള വിവിധ കോഴ്സുകൾ പരിചയപ്പെടുത്തുവാനും പ്രസ്തുത കോഴ്സുകളുടെ തുടർപഠന സാധ്യതകളെക്കുറിച്ച് അവബോധം നൽകുന്നതിനും ആയി Focus Point 24 എന്ന പേരിൽ ഓറിയന്റേഷൻ ക്ലാസ് നടത്തി. സ്കൂൾ മാനേജർ ബ്രിഗേഡിയർ  ജഗദീഷ് ചന്ദ്രൻ(Rtd) ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കൃഷ്ണൻ കൊട്ടിലക്കണ്ടി അധ്യക്ഷത വഹിച്ച  ചടങ്ങിൽ പ്രിൻസിപ്പൽ സിന്ധു നാരായൺ മഠത്തിൽ, ഹെഡ്മാസ്റ്റർ ലതീഷ് കെ.കെ, സ്റ്റാഫ് സെക്രട്ടറി സുരേഷ് ജേക്കബ്, മദർ പി.ടി.എ  പ്രസിഡന്റ് റജീന എ.ഇ  എന്നിവർ സംസാരിച്ചു. കരിയർ ഗൈഡൻസ് കോർഡിനേറ്റർ ഹെലൻ കെ മാത്യു, ബിനേഷ് തോമസ് എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.