*Higher Secondary Examination - 1/3/2024 to 26/3/2024*

26 December 2023

NSS ക്യാമ്പ് ആരംഭിച്ചു

നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് 'സമന്വയം 2023' സെന്റ് ജോർജ്ജ് ഹൈസ്കൂൾ, ചെമ്പന്തൊട്ടിയിൽ ആരംഭിച്ചു. ശ്രീകണ്‌ഠാപുരം മുൻസിപ്പൽ ചെയർപേഴ്സൺ ഡോ. കെ.വി ഫിലോമിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നടുവിൽ ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ സിന്ധു നാരായൺ മഠത്തിൽ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ത്രേസ്യാമ്മ മാത്യു, വാർഡ് കൗൺസിലർ ജോസഫ് കൊന്നക്കൽ, സെന്റ് ജോർജ്ജ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ബിജു സി അബ്രഹാം, സംഘാടക സമിതി ചെയർമാൻ ജിജോ ജേക്കബ്, എം.പി.ടി.എ പ്രസിഡന്റ് റജീന എ.ഇ, സെന്റ് ജോർജ്ജ് ഹൈസ്കൂൾ എം.പി.ടി.എ പ്രസിഡന്റ് പ്രീമ ചാക്കോ അധ്യാപകരായ ഷിനോ എം.സി, ദിലീപ് കുമാർ എൻ.എൻ, രാജേഷ് കെ.വി, പ്രോഗ്രാം ഓഫീസർ ദീപ എ.എം, യൂണിറ്റ് ലീഡർ ലിയോ കുര്യാക്കോസ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു. ഇരിക്കൂർ എം.എൽ.എ സജീവ് ജോസഫ് ക്യാമ്പ് സന്ദർശിച്ചു.

'മാലിന്യമുക്ത നാളേയ്ക്കായി യുവകേരളം' എന്ന ആശയത്തിന് പ്രാധാന്യം നൽകി കൊണ്ടാണ് ഈ വർഷത്തെ ക്യാമ്പ് പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഗ്രീൻ ക്യാൻവാസ് പ്രശസ്ത ചിത്രകാരനും കേരള ലളിതകല അക്കാദമി വൈസ് പ്രസിഡന്റുമായ എ.ബി.എൻ ജോസഫ് ചിത്രം വരച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. ജർമൻ ഡിഫൻസ് ട്രെയിനറായ മൈക്കിൾ ഫ്രയദോർ ആത്മരക്ഷാ മാർഗങ്ങളെ കുറിച്ച് വളണ്ടിയർമാർക്ക് പരിശീലനം നൽകി. സ്നേഹാരാമം, ഹരിതഗൃഹം പദ്ധതി- തുണി സഞ്ചി വിതരണം, സന്നദ്ധം: പ്രഥമ ശുശ്രൂഷ ബോധവൽക്കരണം നേതൃത്വ പരിശീലനം, കുട്ടികളിലെ സ്മാർട്ട്ഫോൺ ഉപയോഗം- ബോധവൽക്കരണ ക്ലാസ്, ലഹരി വിരുദ്ധ ബോധവൽക്കരണം, പോസ്റ്റർ പ്രദർശനം, സമദർശൻ: ലിംഗ സമത്വ ബോധവൽക്കരണം, ഭാരതീയം: ശാസ്ത്രീയാഭിരുചി, മാനവികത, അന്വേഷണത്വര, ആശയ സംവാദം തുടങ്ങിയ പ്രവർത്തനങ്ങൾ ക്യാമ്പിൽ നടക്കും.