*2025 ഹയർ സെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂളിന് മികച്ച വിജയം * 18 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് * ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി നികേത് കുമാർ എൻ(സയൻസ്) മുഴുവൻ മാർക്കും കരസ്ഥമാക്കി*

13 February 2015

Naduvil HSS  Students Visit Divvyakarunya Gurukulam
കാരുണ്യത്തിന്റെ സ്നേഹസ്പർശവുമായി നടുവിൽ ഹയർ സെക്കന്ററി സ്കൂൾ നന്മ ക്ലബിന്റെ പ്രവർത്തകർ ചെമ്പന്തൊട്ടി ഗുരുകുലം ആശ്രമത്തിൽ.
നടുവിൽ ഹയർ സെക്കന്ററി സ്കൂൾ - മാതൃഭൂമി നന്മ ക്ലബിന്റെ പ്രവർത്തകർ ചെമ്പന്തൊട്ടി ഗുരുകുലം ആശ്രമം സന്ദർശിച്ചു.കുട്ടികൾ നന്മ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ സ്ഥാപിച്ച സ്നേഹ ബക്കറ്റിൽ നിക്ഷേപിച്ച സ്നേഹ സമ്മാനങ്ങൾ സ്കൂൾ പ്രിൻസിപ്പാൾ കെ.പി ദാമോദരൻ സാറിന്റെയും നന്മ ക്ലബ് കോഡിനേറ്റർ സുരേഷ് ജേക്കബ് സാറിന്റെയും അധ്യാപകരുടെയും   നേതൃത്വത്തിൽ നന്മ ക്ലബ് പ്രവർത്തകർ ആശ്രമത്തിന് കൈമാറി.