Plus One Admission: Second Allotment Results Published
ഏകജാലകരീതിയിലുള്ള പ്ലസ് വൺ പ്രവേശനത്തിന്റെ ഒന്നാം ഘട്ടത്തിലെ രണ്ടാമത്തേതും അവസാനത്തേതുമായ അലോട്ട്മെന്റ് ലിസ്റ് പ്രസിദ്ധീകരിച്ചു.www.hscap.kerala.gov.in എന്ന വെബ്‌സൈറ്റിൽ അപേക്ഷാ നമ്പറും ജനന തീയതിയും ജില്ലയും നൽകി ഫലം പരിശോധിക്കാം.
ജൂൺ 27 ,28 തീയതികളിൽ അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം നടക്കും.
അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥിളെല്ലാം നിർബന്ധമായി അലോട്ട്മെന്റ് ലഭിക്കുന്ന സ്‌കൂളിൽ ജൂൺ 28 ന് 5 മണിക്ക് മുൻപ് ഫീസടച്ച് സ്ഥിര പ്രവേശനം നേടണം.
അഡ്മിഷൻ വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന രണ്ടു പേജുള്ള അലോട്ട്മെന്റ് സ്ലിപ്പ് പൂരിപ്പിച്ച് ഹാജരാക്കണം. അഡ്മിഷൻ എടുക്കാൻ വിദ്യാർത്ഥിയോടൊപ്പം രക്ഷിതാവ് നിർബന്ധമായും ഹാജരാകണം.
ഒന്നാം അലോട്ട്മെന്റിൽ താൽക്കാലിക പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഈ അലോട്ട്മെന്റിൽ ഉയർന്ന ഓപ്‌ഷനിൽ പ്രവേശനം ലഭിച്ചിട്ടില്ലെങ്കിൽ പുതിയ അലോട്ട്മെൻറ് ലെറ്റർ ആവശ്യമില്ല.
പ്രവേശന സമയത്ത് SSLC/ CBSE സർട്ടിഫിക്കറ്റ് , ടി.സി , സ്വഭാവ സർട്ടിഫിക്കറ്റ് , അപേക്ഷയിൽ അവകാശപ്പെട്ടിരിക്കുന്ന ആനുകൂല്യങ്ങൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും അസ്സൽ ഹാജരാക്കണം