*2020 ഹയർസെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂളിന് തിളക്കമാർന്ന വിജയം 99% * SCIENCE:100% COMMERCE:100% HUMANITIES:97%*

6 December 2016

കലോത്സവ  പരിപാടികളിൽ  മാറ്റം
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തിൽ അനുശോചിച്ച് ആദരസൂചകമായി സംസ്ഥാന സര്‍ക്കാര്‍ കേരളത്തില്‍ പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്ന് (06.12.2016)  തലശ്ശേരിയില്‍ നടത്താനിരുന്ന കണ്ണൂര്‍ റവന്യൂ ജില്ലാ കേരളാ സ്ക്കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട എല്ലാ മത്സരങ്ങളൂം പരിപാടികളും മാറ്റിവെച്ചു. 
ഇന്ന്‌ (06.12.2016) നടക്കേണ്ടിയിരുന്ന രചനാ മത്‌സരങ്ങളും, ബാന്റ്‌ മേളം, പൂരക്കളി, ചെണ്ട, തായമ്പക മേളം പഞ്ചവാദ്യം എന്നീ സ്റ്റേജ്‌ മത്‌സരയിനങ്ങളും 11.12.2016 ഞായറാഴ്‌ച നടക്കുന്നതാണ്‌. വേദികളിലെ മാറ്റം ചുവടെ ചേര്‍ക്കുന്നു.
ചെണ്ട, തായമ്പക മേളം പഞ്ചവാദ്യം എന്നിവ വേദി 5 ഗവ. ബ്രണ്ണന്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ നടക്കും. രചനാമത്‌സരങ്ങള്‍ തിരുവങ്ങാട്‌ ഗവ, ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലും പൂരക്കളി ബാന്റ്‌ മേളം എന്നീ മത്‌സരങ്ങള്‍ നേരത്തേ നിശ്‌ചയിച്ചതു പ്രകാരവും നടക്കും.
കലോത്‌സവവുമായി ബന്ധപ്പെട്ട പതാക ഉയര്‍ത്തല്‍ 07.12.2016 ന്‌ രാവിലെ 9.30 ന്‌ ഗവ. ബ്രണ്ണന്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലും ഉദ്‌ഘാടന സമ്മേളനം 10 മണിക്ക്‌ ബി.ഇ.എം.പി ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലും നടക്കുന്നതാണ്‌.