എൻഡോവ്മെന്റ് വിതരണം
നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ നിഖിൽ റോയ്, മേഘ ,സിജിൽ, വൈശാഖ്, ആൽബിൻ ജയിംസ്, സ്നേഹ മോഹൻ, ഷഹാന എന്നീ വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെന്റ് വിതരണം ബഹു.ഇരിക്കൂർ എം.എൽ.എ ശ്രീ.കെ .സി ജോസഫ് നിർവ്വഹിച്ചു.ഉപജില്ലാ കായിക മേളയിൽ വിജയം കൈവരിച്ച കുട്ടികൾക്കുള്ള മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുകയും ചെയ്തു.പി.ടി.എ പ്രസിഡണ്ട് ശ്രീ.ടി.വി.രാംദാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നട്ടവിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.കെ.അബ്ദുള്ള ഹെഡ്മാസ്റ്റർ ശ്രീ.കെ.രാധാകൃഷ്ണൻ ,മദർ .പി .ടി .എ പ്രസിഡണ്ട് ശ്രീമതി സോണിയ ബൈജു, ശ്രീ. കെ.ഗോവിന്ദൻ മാസ്റ്റർ, ശ്രീ.അബ്ദുൾ നാസർ, ശ്രീ.പി.പി മുകുന്ദൻ, ശ്രീ.ടി.പി.ബാലകൃഷ്ണൻ മാസ്റ്റർ ശ്രീ.കെ.അബ്ദുള്ള തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. നിഖിൽ റോയ്, മേഘഎന്നിവർ മറുപടി പ്രസംഗം നടത്തി. പ്രിൻസിപ്പൽ ശ്രീ.കെ .പി ദാമോദരൻ മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി. കെ രഞ്ജിനി ടീച്ചർ നന്ദിയും പറഞ്ഞു.