Awareness Class Conducted
നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തി.പരീക്ഷയെക്കുറിച്ചുള്ള ഭയം മാറ്റുന്നതിനെയും വിജയകരമായി പരീക്ഷയെ അഭിമുഖീകരിക്കുന്നതിനെയും അടിസ്ഥാനമാക്കിയാണ് ക്ലാസ് സംഘടിപ്പിച്ചത്.ചൊവ്വ ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകനായ ശ്രീ.സജീവ് എൻ.പി ക്ലാസ് കൈകാര്യം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ശ്രീ.ടി.വി.രാംദാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മാനേജർ പ്രൊഫ.ടി.പി.ശ്രീധരൻ മാസ്റ്റർ ആശംസകളർപ്പിച്ച് സംസാരിച്ചു. പ്രിൻസിപ്പൽ ശ്രീ.കെ.പി.ദാമോദരൻ മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി.കെ.രഞ്ജിനി ടീച്ചർ നന്ദിയും പറഞ്ഞു.