* നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന തളിപ്പറമ്പ നോർത്ത് ഉപജില്ല സ്കൂൾ കലോത്സവം വൻവിജയമാക്കിയ എല്ലാവർക്കും നന്ദി * കലോത്സവത്തിൽ പങ്കെടുത്ത തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങൾ *

3 November 2017

Traffic Awareness Class Conducted
നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ്  യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ട്രാഫിക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. ട്രാഫിക്ക് നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും വ്യക്തമാക്കിക്കൊണ്ടുള്ള ക്ലാസ്  ശ്രീ.സതീശൻ എ.വി(ഡി.വൈ.എസ്.പി ഓഫീസ്, കണ്ണൂർ) കൈകാര്യം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ശ്രീ.ടി.വി രാംദാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീ.കെ.പി ദാമോദരൻ മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി. കെ രഞ്ജിനി ടീച്ചർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.ശ്രീ.കെ.വി മോഹനൻ മാസ്റ്റർ സ്വാഗതവും വിദ്യാർത്ഥി പ്രതിനിധി അനീറ്റ ചാക്കോ നന്ദിയും പറഞ്ഞു.