നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിലെ 2018-19 അദ്ധ്യയന വർഷത്തെ അദ്ധ്യാപക രക്ഷാകർത്തൃ സമിതിയുടെ ജനറൽ ബോഡി യോഗം ചേർന്നു. പിടിഎ പ്രസിഡണ്ട് ശ്രീ. ടി.എൻ രാമദാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ ശ്രീ. കെ.പി ദാമോദരൻ മാസ്റ്റർ 2017-18 വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.മികച്ച വിജയം കൈവരിച്ച പ്ലസ് ടു, എസ്.എസ്.എൽ.സി, യു.എസ്.എസ് വിദ്യാർത്ഥികൾക്കുള്ള പി ടി.എയുടെ ഉപഹാര വിതരണം കണ്ണൂർ ഇന്റലിജൻസ് ഡി.വൈ.എസ്.പി ശ്രീ. പ്രദീപ് എ.വി നിർവ്വഹിച്ചു. യോഗത്തിൽ പുതിയ പിടിഎ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രധാനാധ്യാപകൻ ശ്രീ. എം രാധാകൃഷ്ണൻ മാസ്റ്റർ, പിടിഎ പ്രസിഡണ്ട് ശ്രീ. അബ്ദുൾ ലത്തീഫ് ,വൈസ് പ്രസിഡണ്ട് ശ്രീ. ബിജു തോമസ്,മദർ പിടിഎ പ്രസിഡണ്ട് ശ്രീമതി. രാജശ്രീ, വൈസ് പ്രസിഡണ്ട് ശ്രീമതി. ശ്രീവിദ്യ എന്നിവർ യോഗത്തിൽ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ. എൻ എൻ ദിലീപ് മാസ്റ്റർ നന്ദിയും പറഞ്ഞു.