*ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷ സെപ്റ്റംബർ 24ന് ആരംഭിക്കും * 2021 ഹയർസെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂളിന് മികച്ച വിജയം 95% * സയൻസ് ബാച്ചിന് തുടർച്ചയായ അഞ്ചാം തവണയും 100% വിജയം *

6 October 2018

ജില്ലാ കളക്ടറെ സന്ദർശിച്ചു

നടുവിൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികളും പിടിഎ ഭാരവാഹികളും അധ്യാപകരും പ്രിൻസിപ്പാൾ ശ്രീ. കെ.പി ദാമോദരൻ മാസ്റ്ററുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലാകളക്ടർ ശ്രീ. മിർ മുഹമ്മദ് അലിയെ സന്ദർശിച്ചു.
അഭിമുഖ സംഭാഷണത്തിൽ കലക്ടർ വിദ്യാർത്ഥികളോട് പഠനത്തെ സമീപിക്കേണ്ട രീതികളെക്കുറിച്ചും ഇന്റർനെറ്റിനെ എപ്രകാരം സമർത്ഥമായി പഠനത്തിനായി പ്രയോജനപ്പെടുത്താമെന്നും വിവരിച്ചു. സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന തെറ്റായ വാർത്തകളെ മുളയിലെ നുള്ളാൻ പുതുതലമുറയ്ക്ക് സാധിക്കുമെന്നദ്ദേഹം അഭിപ്രായപ്പെട്ടു. നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ നേരിടുന്ന യാത്രാപ്രശ്നം കലക്ടറെയും അപ്പോൾ അവിടെ എത്തിച്ചേർന്ന മന്ത്രി ശ്രീ. കടന്നപ്പള്ളി രാമചന്ദ്രനെയും ധരിപ്പിക്കാൻ വിദ്യാർത്ഥികൾക്ക് സാധിച്ചു. മന്ത്രിയും കലക്ടറും ആവശ്യമായ നടപടി സ്വീകരിക്കുമെന്ന ഉറപ്പ് നൽകി.കളക്ടറുമായുള്ള അഭിമുഖ സംഭാഷണം വിദ്യാർത്ഥികൾക്ക് വേറിട്ടൊരനുഭവമായി.
പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളായ ജോമിൻ, അബിൻ, അജയ് റോയ്, ഗോകുൽ, വിസ്മയ , ശാരിക, അസ്ഫാന, രജില, മരിയ, കാജോൾ,ദിലീപ് മാസ്റ്റർ, സന്ദീപ് മാസ്റ്റർ, വിപിൻ മാസ്റ്റർ, സിന്ധു ടീച്ചർ, രഞ്ജിനി ടീച്ചർ, പി.ടി.എ അംഗങ്ങളായ ശ്രീ.ടി.വി രാംദാസ്, ശ്രീ. മൂസാൻ കുട്ടി, ശ്രീമതി. രാജശ്രീ എന്നിവരടങ്ങിയ സംഘമാണ് പ്രിൻസിപ്പാളിന്റെ നേതൃത്വത്തിൽ കളക്ടറെ സന്ദർശിച്ചത്.