*2024 ഹയർ സെക്കണ്ടറി പരീക്ഷയിൽ മുഴുവൻ മാർക്കും നേടി നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി സാനിയ കെ രാജേഷ്(1200/1200) * ഹയർസെക്കണ്ടറി പരീക്ഷയിൽ 30 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് *

1 November 2018

എൻ.എസ്.എസ് യൂണിറ്റ് ഉദ്ഘാടനം

നടുവിൽ ഹയർ സെക്കണ്ടറി  സ്കൂളിൽ നാഷണൽ സർവ്വീസ് സ്കീം (എൻ.എസ്.എസ്) യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു.ഇരിക്കൂർ എം.എൽ.എ  ശ്രീ. കെസി ജോസഫ് യൂണിറ്റ് ഉദ്ഘാടനം നിർവഹിച്ചു.നടുവിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ബിന്ദു ബാലൻ അധ്യക്ഷതവഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീ. കെ.പി ദാമോദരൻ,പഞ്ചായത്ത് മെമ്പർ ശ്രീ. അബ്ദുൾ ഷുക്കൂർ,ഹെഡ്മാസ്റ്റർ ശ്രീ. എം രാധാകൃഷ്ണൻ,എൻഎസ്എസ് പി.എ.സി മെമ്പർ ശ്രീ. ഫിറോസ് ടി അബ്ദുള്ള,സ്‌കൂൾ മാനേജ്മെൻറ് പ്രതിനിധി ശ്രീ. ടി.പി രാമദാസ്, പിടിഎ പ്രസിഡണ്ട് ശ്രീ. അബ്ദുൽ ലത്തീഫ്, മദർ പിടിഎ പ്രസിഡണ്ട് ശ്രീമതി കെ.ബി രാജശ്രീ,സ്റ്റാഫ് സെക്രട്ടറി ശ്രീ. എൻ.എൻ  ദിലീപ്,എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീ. ഇ.വി വിപിൻ എന്നിവർ സംസാരിച്ചു.സ്‌കൂൾ എൻഎസ്എസ്  യൂണിറ്റ് ലീഡർമാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ചടങ്ങിൽ നടന്നു.