*2024 ഹയർ സെക്കണ്ടറി പരീക്ഷയിൽ മുഴുവൻ മാർക്കും നേടി നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി സാനിയ കെ രാജേഷ്(1200/1200) * ഹയർസെക്കണ്ടറി പരീക്ഷയിൽ 30 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് *

14 November 2018

ലോക പ്രമേഹദിനം (നവംബർ 14)

നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലോക പ്രമേഹ ദിനത്തിന്റെ (നവംബർ 14) ഭാഗമായി ജീവിതശൈലി രോഗങ്ങൾക്കെതിരെ "ആഗോള പ്രമേഹ നടത്തം" സംഘടിപ്പിച്ചു. സ്കൂളിൽ നിന്ന് ആരംഭിച്ച ആഗോള പ്രമേഹനടത്തം നടുവിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചേരുകയും ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ് നടത്തുകയും ചെയ്തു. പഞ്ചായത്ത് മെമ്പർ അബ്ദുൽ ഷുക്കൂർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പ്രിൻസിപ്പൽ കെ.പി ദാമോദരൻ,ഹെൽത്ത് ഇൻസ്പെക്ടർ ടി ശിവദാസൻ, പിടിഎ പ്രസിഡണ്ട് അബ്ദുൽ ലത്തീഫ്,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഇ.വി വിപിൻ,അധ്യാപകരായ എ.വി രശ്മി,കെ.വി മോഹനൻ,എൻ.എൻ ദിലീപ്, എൻ.എസ്.എസ് യൂണിറ്റ് ലീഡർ മെറിൻ തോമസ് എന്നിവർ സംസാരിച്ചു.