ഏകജാലകരീതിയിലുള്ള പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു.
www.hscap.kerala.gov.in എന്ന വെബ്‌സൈറ്റിൽ അപേക്ഷാ നമ്പറും ജനന തീയതിയും ജില്ലയും നല്‍കി ഫലം പരിശോധിക്കാം.
2019 മെയ്24 മുതൽ 27 വരെ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ പ്രവേശനം നേടാം. ഒന്നാം ഓപ്ഷനായി നൽകിയ സ്ക്കൂളിൽ അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. ഉയർന്ന ഓപ്ഷനുകൾ ബാക്കി നിൽക്കുന്നവർക്ക് നിലവിൽ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ സ്ഥിരപ്രവേശനമോ താല്ക്കാലിക പ്രവേശനമോ നേടാം.
താല്ക്കാലിക പ്രവേശനം നേടുന്നവർക്ക് തെരഞ്ഞെടുത്ത ഓപ്ഷനുകൾ റദ്ദാക്കുന്നതിനുള്ള അവസരമുണ്ട് . ഇതിനായി പ്രവേശനം നേടുന്ന സ്കൂളിൽ നിർദിഷ്ട മാതൃകയിലുള്ള അപേക്ഷ സമർപ്പിക്കണം. സ്ഥിരപ്രവേശനത്തിനും താല്ക്കാലിക പ്രവേശനത്തിനും SSLC/ CBSE സർട്ടിഫിക്കറ്റ് , ടി.സി , സ്വഭാവ സർട്ടിഫിക്കറ്റ് , അപേക്ഷയിൽ അവകാശപ്പെട്ടിരിക്കുന്ന ആനുകൂല്യങ്ങൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ തുടങ്ങി എല്ലാ രേഖകളുടെയും അസൽ ഹാജരാക്കണം.
അഡ്മിഷൻ വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന രണ്ടു പേജുള്ള അലോട്ട്മെന്റ് സ്ലിപ്പ് പൂരിപ്പിച്ച് ഹാജരാക്കണം. അഡ്മിഷൻ എടുക്കാൻ വിദ്യാർത്ഥിയോടൊപ്പം രക്ഷിതാവ് നിർബന്ധമായും ഹാജരാകണം.
അഡ്മിഷൻ വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന രണ്ടു പേജുള്ള അലോട്ട്മെന്റ് സ്ലിപ്പ് പൂരിപ്പിച്ച് ഹാജരാക്കണം. അഡ്മിഷൻ എടുക്കാൻ വിദ്യാർത്ഥിയോടൊപ്പം രക്ഷിതാവ് നിർബന്ധമായും ഹാജരാകണം.