* നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന തളിപ്പറമ്പ നോർത്ത് ഉപജില്ല സ്കൂൾ കലോത്സവം വൻവിജയമാക്കിയ എല്ലാവർക്കും നന്ദി * കലോത്സവത്തിൽ പങ്കെടുത്ത തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങൾ *

22 August 2019

ചങ്ങാതിക്കുടുക്ക

നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ ചങ്ങാതിക്കുടുക്ക പദ്ധതിക്ക് തുടക്കമിട്ടു.
 വിദ്യാർത്ഥികളിൽ സഹജീവി സ്നേഹവും സഹായ മനസ്ഥിതിയും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് നടുവിൽ ഹയർ സെക്കണ്ടറിയിൽ പി.ടി.എ യുടെ ആഭിമുഖ്യത്തിൽ ചങ്ങാതിക്കുടുക്ക പദ്ധതി സംഘടിപ്പിച്ചത്.പി.ടി.എ പ്രസിഡണ്ട് വി അൻവറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കെ.ഡി. ജോസഫ് മാസ്റ്റർ ചങ്ങാതിക്കുടുക്ക ക്ലാസ് ലീഡർമാർക്ക് കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ കെ.പി ദാമോദരൻ,പി.ബി രാജിശ്രീ, സിന്ധു നാരായൺ എന്നിവർ സംസാരിച്ചു.