*2020 ഹയർസെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂളിന് തിളക്കമാർന്ന വിജയം 99% * SCIENCE:100% COMMERCE:100% HUMANITIES:97%*

12 August 2020

അപേക്ഷാതീയതി നീട്ടി

പ്ലസ് വൺ അപേക്ഷാതീയതി നീട്ടി: തിരുത്തലുകൾ കൂട്ടിച്ചേർക്കലുകൾ നടത്താം കേരള ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ ഒന്നാം വർഷ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 20 വരെ നീട്ടി. നേരത്തേ ഓഗസ്റ്റ് 14 ആയിരുന്നു അവസാന തീയതി. 10 % സാമ്പത്തിക സംവരണത്തിനു കൂടി ഉത്തരവായ സാഹചര്യത്തിലാണ് തീയതി നീട്ടിയത്. ഓൺലൈനിൽ അപേക്ഷിച്ച ശേഷം ‘ഇക്കണോമിക്കലി വീക്കർ സെക്‌ഷൻ ഡീറ്റെയിൽസ് എൻട്രി’ എന്ന ലിങ്ക് വഴിയാണ് സാമ്പത്തിക സംവരണത്തിനുള്ള വിവരങ്ങൾ സമർപ്പിക്കേണ്ടത്. വില്ലേജ് ഓഫിസിൽ നിന്നാണു സർട്ടിഫിക്കറ്റ് വാങ്ങേണ്ടത്. പ്ലസ് വൺ ഏകജാലക അപേക്ഷയിലെ തെറ്റ് തിരുത്തുന്നതിനും ഓപ്ഷനുകൾ കൂട്ടിച്ചേർക്കുന്നതിനും വിശദവിവരങ്ങൾക്കും സന്ദർക്കുക: www.hscap.kerala.gov.in