2022 ഹയർസെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂളിന് മികച്ച വിജയം* 16 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+

31 December 2020

വീണ്ടും വിദ്യാലയത്തിലേക്ക് - NSS

ഏറെനാൾ അടഞ്ഞുകിടന്ന നമ്മുടെ വിദ്യാലയം എൻ.എസ്.എസ് വളണ്ടിയർമാർ പ്രവർത്തന സജ്ജമാക്കി. നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ ' വീണ്ടും സ്കൂളിലേക്ക് ' കാമ്പയിന്റെ ഭാഗമായി വളണ്ടിയർമാർ സ്കൂളും പരിസരവും ശുചീകരിച്ചു. 2020 ഡിസംബർ 27 മുതൽ ഡിസംബർ 31 വരെ അഞ്ച് ദിവസങ്ങളിലായി വളണ്ടിയർമാർ സ്കൂൾ പരിസരം, വരാന്ത, ക്ലാസ് റൂം, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കമ്പ്യൂട്ടർ ലാബുകൾ, ഓഡിറ്റോറിയം തുടങ്ങിയവ ശുചീകരിക്കുകയും പൂന്തോട്ട നിർമ്മാണം നടത്തുകയും ചെയ്തു. പ്രവർത്തനങ്ങൾക്ക് സ്കൂൾ പ്രിൻസിപ്പൽ കെ.പി ദാമോദരൻ, പ്രോഗ്രാം ഓഫീസർ വിപിൻ ഇ.വി, അധ്യാപകർ തുടങ്ങിയവർ മേൽനോട്ടം വഹിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പ്രവർത്തനം സംഘടിപ്പിച്ചത്.