നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, നാഷണൽ സർവ്വീസ് സ്കീം യൂണിറ്റുകളുടെ നേതൃത്വത്തിൽ നിയമ ബോധവൽക്കരണ ക്ലാസ് നടത്തി. പോക്സോ, സൈബർ സുരക്ഷ എന്നീ വിഷയങ്ങളെ സംബന്ധിച്ച ക്ലാസ് അഡ്വ. സുനിൽ കുമാർ പി കൈകാര്യം ചെയ്തു. കേരള സ്റ്റേറ്റ് ലീഗൽ സർവ്വീസ് അതോറിറ്റി തളിപ്പറമ്പ് താലൂക്ക് കമ്മിറ്റിയും നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, നാഷണൽ സർവ്വീസ് സ്കീം യൂണിറ്റുകളും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പ്രിൻസിപ്പൽ കെ.പി ദാമോദരൻ, അധ്യാപകരായ ഷിനോ എം.സി, സിന്ധു നാരായൺ മഠത്തിൽ, വിദ്യാർത്ഥികളായ അനുഗ്രഹ ബാലചന്ദ്രൻ, ചിന്നു മേരി ജോസഫ് എന്നിവർ സംസാരിച്ചു.