നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ 'Interaction with Achievers' പ്രോഗ്രാം സംഘടിപ്പിച്ചു.
അഖിലേന്ത്യ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ സംസ്ഥാന തലത്തിൽ അഞ്ചാം റാങ്ക് നേടിയ നടുവിൽ സ്വദേശിനി അസ്ന ഷെറിൻ, ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥി അജയ് മോഹൻ എന്നിവരെ അനുമോദിച്ചു. മത്സര പരീക്ഷകളെ ഫലപ്രദമായി നേരിടാൻ വേണ്ട ചിട്ടയായ തയ്യാറെടുപ്പുകളെ കുറിച്ച് വിജയികൾ സയൻസ് വിദ്യാർത്ഥികളുമായി സംവദിച്ചു. പ്രിൻസിപ്പാൾ കെ രഞ്ജിനി, വിദ്യാർത്ഥി പ്രതിനിധി ദൃശ്യ എം.പി, അധ്യാപകരായ ഷിനോ എം.സി, ബിനേഷ് കെ തോമസ്, കൃഷ്ണപ്രിയ പി.കെ എന്നിവർ ചടങ്ങിൽ സംസാരിച്ചു.