നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ ലീഗൽ ലിറ്ററസി ക്ലബ്ബിന്റെ ഉദ്ഘാടനം നടന്നു. PTA പ്രസിഡന്റ് കൃഷ്ണൻ കൊട്ടിലക്കണ്ടി ഉദ്ഘാടനം ചെയ്തു. അഡ്വ. അബൂബക്കർ റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് കൈകാര്യം ചെയ്തു. പ്രിൻസിപ്പാൾ രഞ്ജിനി കെ, പാരാ ലീഗൽ വളണ്ടിയർ ഷീബ പി.വി, സ്റ്റാഫ് സെക്രട്ടറി ഷിനോ എം.സി, വിദ്യാർത്ഥികളായ ടോം തോമസ്, അലീന മരിയ തോമസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.