നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ സമ്പൂർണ്ണ ഹരിത വിദ്യാലയമായി മദർ പി.ടി.എ പ്രസിഡന്റ് സിന്ധു രാജു പ്രഖ്യാപിച്ചു. പ്രിൻസിപ്പാൾ ഇൻചാർജ് ദിലീപ്കുമാർ എൻ.എൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ എച്ച്.എം ഇൻചാർജ് ശാന്തി പി.പി ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം.പി.ടി.എ വൈസ് പ്രസിഡൻ്റ് റജീന എ.ഇ ആശംസ പറഞ്ഞു.
വിദ്യാർഥികളും അധ്യാപകരും പി.ടി.എ അംഗങ്ങളും ചേർന്ന് സ്കൂളും പരിസരവും ശുചീകരിച്ചു.