നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഒന്നാം വർഷ ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്കുള്ള പ്രവേശനോത്സവം നടന്നു. നടുവിൽ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് ആലിലക്കുഴിയിൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വഹീദ എംപി, പ്രിൻസിപ്പാൾ സിന്ധു നാരായൺ മഠത്തിൽ, പി.ടി.എ പ്രസിഡൻ്റ് പി.പി മുകുന്ദൻ, മാനേജർ പ്രതിനിധി ഉണ്ണികൃഷ്ണൻ, ഹെഡ്മാസ്റ്റർ ലതീഷ് കെ.കെ, നടുവിൽ എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് ഷീന എൻ, എം.പി.ടി.എ പ്രസിഡൻ്റ് സിന്ധു രാജു, സ്റ്റാഫ് സെക്രട്ടറി രഞ്ജിനി കെ എന്നിവർ സംസാരിച്ചു. പ്രവേശനോത്സവ ദിവസം നടന്ന അസംബ്ലിയിൽ ആശംസകൾ നേർന്ന് മുഴുവൻ അധ്യാപകരും വിദ്യാർത്ഥികളോട് സംസാരിച്ചു. പ്രവേശനോത്സവം ചടങ്ങിനു ശേഷം ഒന്നാം വർഷ ഹയർ സെക്കണ്ടറി വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ യോഗവും 'താങ്ങായി- തണലായി- മികവാർന്ന രക്ഷാകർതൃത്വം' എന്ന വിഷയത്തെക്കുറിച്ച് രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. സൗഹൃദ ക്ലബ് കോഡിനേറ്റർ സന്ധ്യ തോമസ് ക്ലാസ് കൈകാര്യം ചെയ്തു.