നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ ജൂൺ 26- അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ വിമുക്തി ക്ലബ്, റേഞ്ചർ & റോവർ യൂണിറ്റ്, നാഷണൽ സർവ്വീസ് സ്കീം യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ വിവിധ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ചു. അസി. എക്സൈസ് ഇൻസ്‌പെക്ടർ ബിജു വി.വി, പ്രിവന്റീവ് ഓഫീസർ പ്രദീപ് കുമാർ സി എന്നിവരുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സന്ദീപ് അലക്സ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് കൈകാര്യം ചെയ്തു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും പോസ്റ്റർ രചന, ഉപന്യാസ രചന, സുംബ ഡാൻസ് തുടങ്ങിയ പരിപാടികൾ നടത്തുകയും ചെയ്തു.