നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം വളണ്ടിയർമാർ ചെമ്പേരിയിലെ സാന്ത്വനം - കരുണാലയം സന്ദർശിക്കുകയും വളണ്ടിയർമാർ ശേഖരിച്ച ആവശ്യ വസ്തുക്കൾ കൈമാറുകയും ചെയ്തു. പ്രിൻസിപ്പാൾ സിന്ധു നാരായൺ മഠത്തിൽ, പ്രോഗ്രാം ഓഫീസർ സന്ദീപ് അലക്സ്, അധ്യാപികയായ ദീപ എ.എം എന്നിവർ നേതൃത്വം നൽകി.