*തളിപ്പറമ്പ നോർത്ത് ഉപജില്ല സ്കൂൾ കലോത്സവം 2025-26 നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ* സംഘാടക സമിതി രൂപീകരണം യോഗം ഓഗസ്റ്റ് 26 ന് വൈകുന്നേരം മൂന്ന് മണിക്ക്*

26 August 2025

സംഘാടകസമിതി രൂപീകരിച്ചു

നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കുന്ന ഈ വർഷത്തെ തളിപ്പറമ്പ നോർത്ത് ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ  സംഘാടകസമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ യോഗം ഇരിക്കൂർ എം.എൽ.എ അഡ്വ. സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു. നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബേബി ഓടംപള്ളിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ മനോജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജോഷി കണ്ടത്തിൽ, എം.പി വഹീദ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.എച്ച് സീനത്ത്, വാർഡ് മെമ്പർ ഷീബ ജയരാജൻ, സ്കൂൾ മാനേജർ പ്രതിനിധി ബ്രിഗേഡിയർ ജഗദീഷ് ചന്ദ്രൻ, ജെ.എച്ച്.ഐ കെ.വി മനോജ് കുമാർ, ബി.പി.സി കെ ബിജേഷ്, പ്രിൻസിപ്പാൾ സിന്ധു നാരായൺ മഠത്തിൽ, ഹെഡ്മാസ്റ്റർ കെ കെ ലതീഷ്, നടുവിൽ എ.എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് എൻ ഷീന, പി.ടി.എ പ്രസിഡൻ്റ് സി എച്ച് ഷംസുദ്ദീൻ, അധ്യാപകനായ ദിലീപ് കുമാർ എൻ.എൻ, എൽ.പി സ്കൂൾ പി.ടി.എ പ്രസിഡൻ്റ് കെ.പി സബീഷ്, എം.ഡി സജി, ഷാജി പാണക്കുഴി, കെ മണികണ്ഠൻ, വി പി മുഹമ്മദ് കുഞ്ഞി, കെ.വി ശ്രീകുമാർ, ഇ കെ രമേശൻ, പി.വി സജീവൻ, ടി.പി, അബ്ദുൾ റഷീദ്, ഹാമിദ് ടി.പി, അനുമോഹൻ, അബുബക്കർ റഷീദ്,  മുസ്തഫ എന്നിവർ സംസാരിച്ചു.