നടുവിൽ ഹയർസെക്കണ്ടറി സ്കൂളിൽ നടക്കുന്ന തളിപ്പറമ്പ നോർത്ത് ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി നടത്തുന്ന ധനസമാഹരണത്തിൻ്റെ ഉദ്ഘാടനം എം.എൽ.എ അഡ്വ. സജീവ് ജോസഫ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ഓടംപള്ളിൽ, പ്രിൻസിപ്പാൾ സിന്ധു നാരായൺ മഠത്തിൽ, ഹെഡ്മാസ്റ്റർ കെ.കെ ലതീഷ്, നടുവിൽ എ.എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് എൻ ഷീന, പി.ടി.എ പ്രസിഡൻ്റ് സി.എച്ച് ഷംസുദ്ദീൻ, എം.പി.ടി.എ പ്രസിഡൻ്റ് എ.ഇ റജീന, നടുവിൽ എ.എൽ.പി സ്കൂൾ പി.ടി.എ പ്രസിഡൻ്റ് കെ.പി സബീഷ്, ടി.പി പത്മനാഭൻ മാസ്റ്റർ, പി.ടി മാത്യു, കെ.പി കേശവൻ മാസ്റ്റർ, എൻ.എൻ ദിലീപ്കുമാർ എന്നിവർ സംസാരിച്ചു.