*തളിപ്പറമ്പ നോർത്ത് ഉപജില്ല സ്കൂൾ കലോത്സവം 2025-26 നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ - ഒക്ടോബർ 27 മുതൽ 30 വരെ*

24 September 2025

സ്കൂഫെ ഉദ്ഘാടനം

നടുവിൽ ഹയർസെക്കൻ്ററി സ്കൂളിൽ സ്കൂഫേ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ടി.സി പ്രിയ, നടുവിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.എച്ച് സീനത്ത്, പ്രിൻസിപ്പാൾ സിന്ധു നാരായൺ മഠത്തിൽ, ഹെഡ്മാസ്റ്റർ കെ.കെ ലതീഷ്, നടുവിൽ എ.എൽ.പി സ്കൂൾ പ്രധാനാധ്യാപിക എൻ ഷീന, പി.ടി.എ പ്രസിഡൻ്റ് സി.എച്ച് ഷംസുദ്ദീൻ, എം.പി.ടി.എ പ്രസിഡന്റ് എ.ഇ റജീന, നടുവിൽ എ.എൽ.പി സ്കൂൾ പി.ടി.എ പ്രസിഡൻ്റ് കെ.പി സബീഷ്, എം പി.ടി.എ പ്രസിഡൻ്റ് വി മുഹ്സിന എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ജില്ലാ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളുകളിൽ നടപ്പിലാക്കുന്ന കഫേ അറ്റ് സ്കൂൾ പദ്ധതിയുടെ ഭാഗമായാണ് സ്കൂഫെ ആരംഭിച്ചത്. കുട്ടികൾക്ക് ശുദ്ധവും ഗുണനിലവാരം ഉള്ളതുമായ ഭക്ഷണപദാർത്ഥങ്ങൾ, ആവശ്യമായ പഠനോപകരണങ്ങൾ എന്നിവ സ്കൂൾ ക്യാമ്പസിനുള്ളിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയാണ് സ്കൂഫെ.