ഒക്ടോബർ 27 മുതൽ 30 വരെ നടുവിൽ ഹയർ സെക്കൻ്ററി സ്കൂളിൽ നടക്കുന്ന തളിപ്പറമ്പ നോർത്ത് ഉപജില്ല സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് വിളംബര ഘോഷയാത്ര നടത്തി. നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബേബി ഓടംപള്ളിൽ, പ്രിൻസിപ്പാൾ സിന്ധു നാരായൺ മഠത്തിൽ, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ മനോജ്, ഹെഡ്മാസ്റ്റർ കെ.കെ ലതീഷ്, നടുവിൽ എ.എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് എൻ ഷീന, പിടിഎ പ്രസിഡൻ്റ് സി.എച്ച് ഷംസുദ്ദീൻ, നടുവിൽ എ.എൽ.പി സ്കൂൾ പി.ടി.എ പ്രസിഡൻ്റ് കെ.പി സബീഷ്, മുൻ ഹെഡ്മാസ്റ്റർ കെ.പി കേശവൻ മാസ്റ്റർ എന്നിവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.








