തളിപ്പറമ്പ നോർത്ത് ഉപജില്ല കേരള സ്കൂൾ കലോത്സവം നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ചു. കല്യാശ്ശേരി എം.എൽ.എ എം വിജിൻ കലോത്സവം ഉദ്ഘാടനം ചെയ്തു. നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബേബി ഓടംപള്ളിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചലച്ചിത്രതാരം പി.പി കുഞ്ഞികൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുത്തു. പട്ടുവം ഗ്രാമപഞ്ചായത് പ്രസിഡന്റ് പി ശ്രീമതി, പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ഷീബ, ബ്ലോക്ക് പഞ്ചായത് മെമ്പർ എം.പി വഹീദ, വാർഡ് മെമ്പർ ധന്യമോൾ, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ മനോജ്, പ്രിൻസിപ്പാൾ സിന്ധു നാരായൺ മഠത്തിൽ, ഹെഡ്മാസ്റ്റർ കെ.കെ ലതീഷ്, ഉപജില്ല ബി.പി.സി കെ ബിജേഷ്, മാനേജ്‍മെന്റ് പ്രതിനിധി ബ്രിഗേഡിയർ ജഗദീഷ് ചന്ദ്രൻ, പി.ടി.എ പ്രസിഡന്റ് സി.എച്ച് ഷംസുദ്ദീൻ, മുൻ ഹെഡ്മാസ്റ്റർ കെ.പി കേശവൻ, മുൻ പ്രിൻസിപ്പാൾ കെ.പി ദാമോദരൻ, പി.വി പ്രവീഷ്, എസ് സുബൈർ, ഇ.കെ രമേശൻ, പി.വി സജീവൻ, പി.സി ഷംനാസ്, എൻ.പി റഷീദ്, അനുമോഹൻ, കെ.പി അബൂബക്കർ റഷീദ്, എം.ഡി സജി, ജോർജ് നെല്ലുവേലിൽ, വി.പി മുഹമ്മദ് കുഞ്ഞി,കെ.വി ശ്രീകുമാർ, എ.വി മണികണ്ഠൻ, വിദ്യാർത്ഥി പ്രതിനിധി ഷെറോൺ മരിയ ജോസഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടന സമ്മേളന ചടങ്ങിൽ സ്വാഗതഗാനത്തോടുകൂടിയ നൃത്തശില്പം വിദ്യാർത്ഥികൾ അവതരിപ്പിച്ചു. ഒക്ടോബർ 27 മുതൽ 30 വരെയാണ് കലോത്സവം.