* നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന തളിപ്പറമ്പ നോർത്ത് ഉപജില്ല സ്കൂൾ കലോത്സവം വൻവിജയമാക്കിയ എല്ലാവർക്കും നന്ദി * കലോത്സവത്തിൽ പങ്കെടുത്ത തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങൾ *

30 October 2025

ഉപജില്ല കലോത്സവം സമാപിച്ചു

തളിപ്പറമ്പ നോർത്ത് ഉപജില്ല സ്കൂൾ കലോത്സവം നടുവിൽ ഹയർ സെക്കൻഡറി സ്കൂളിൽ സമാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോഷി കണ്ടത്തിൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. നടുവിൽ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.എച്ച്. സീനത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽഗ്രാമപ്പഞ്ചായത്ത് അംഗം ഷീബാ ജയരാജൻ, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ മനോജ്,  നടുവിൽ എൽപി സ്കൂൾ പ്രഥമാധ്യാപിക എൻ ഷീന, പ്രിൻസിപ്പൽ സിന്ധു നാരായൺ മഠത്തിൽ, പ്രഥമാധ്യാപകൻ കെ.കെ.ലതീഷ്, മാനേജ്‍മെന്റ് പ്രതിനിധി ടി.പി ചന്ദ്രലേഖ, പിടിഎ പ്രസിഡൻറുമാരായ സി.എച്ച് ഷംസുദ്ദീൻ, കെ.പി സബീഷ്, എംപിടിഎ പ്രസിഡന്റുമാരായ എ.ഇ റജീന, വി മുഹ്സിന, അധ്യാപകരായ കെ മനേഷ്, കെ രഞ്ജിനി, മഞ്ജുഷ ആനന്ദ്, മുൻ പ്രഥമാധ്യാപകൻ സി.വി രാമകൃഷ്ണൻ, വ്യാപാരി വ്യവസായി ഏകോപന സമിതി നടുവിൽ യൂണിറ്റ് പ്രസിഡന്റ് ഷിബു തെക്കേക്കൊട്ടാരത്തിൽ, വിദ്യാർത്ഥി പ്രതിനിധികളായ ബി റവാദ്, കെ ശിവനന്ദ്  എന്നിവർ പങ്കെടുത്തു. വിജയികൾക്കുള്ള സമ്മാനവിതരണവും കലോത്സവ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കുള്ള ഉപഹാര സമർപ്പണവും   നടന്നു. 

ഹയർസെക്കൻഡറി വിഭാഗത്തിൽ തളിപ്പറമ്പ് സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ(290 )ഒന്നാം സ്ഥാനവും തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ജിവിഎച്ച് എസ് എസ് (231) രണ്ടാം സ്ഥാനവും നടുവിൽ ഹയർ സെക്കൻഡറി സ്കൂൾ(180) മൂന്നാം സ്ഥാനവും നേടി.

ഹൈസ്കൂൾ വിഭാഗത്തിൽ സീതിസാഹിബ് ഹയർ സെക്കൻഡറി സ്കൂൾ(259)ഒന്നാമതും,മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ(234) രണ്ടാമതും സർ സയ്യദ് ഹയർ സെക്കൻഡറി സ്കൂൾ(197) മൂന്നാമതും എത്തി

മറ്റ് വിഭാഗങ്ങളിലെ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർ

യുപി: അക്കിപ്പറമ്പ യു പി ,മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ,കരിപ്പാൽ എസ്.വി.യു.പി സ്കൂൾ, ഇരിങ്ങൽ യു പി സ്കൂൾ ,തൃച്ചംബരം യുപി സ്കൂൾ(78 പോയിൻ്റ് വീതം), പുലിക്കുരുമ്പ എസ്.ജെ യു പി സ്കൂൾ, വായാട്ടുപറമ്പ എസ്.ജെ.യു.പി സ്കൂൾ (76 പോയിൻറ് വീതം), പട്ടുവം യുപി സ്കൂൾ (74 പോയിൻ്റ്)

എൽ.പി: നടുവിൽ എൽ പി സ്കൂൾ, തളിപ്പറമ്പ് സി എച്ച്എംഎ എൽപി സ്കൂൾ, കരിപ്പാൽ എസ്.വി യു.പി സ്കൂൾ, മംഗംര സെൻ്റ് തോമസ് എൽപിഎസ് (65പോയിൻ്റ് വീതം), സെൻറ് ജോസഫ്സ് എച്ച്.എസ് പുഷ്പഗിരി, കാഞ്ഞിരങ്ങാട് എൽപിഎസ്, അക്കിപ്പറമ്പ് യുപിഎസ്(63 പോയിൻ്റ് വീതം), പന്നിയൂർ എൽപിഎസ്, പട്ടുവം യുപിഎസ്, ഉദയഗിരി പ്രത്യാശ യുപിഎസ്, വായാട്ടുപറമ്പ എസ്ജെ യുപിഎസ്, ആലക്കോട് എൻ.എസ്.എസ് എൽപിഎസ്, മാവിച്ചേരി എൽപിഎസ് (61 പോയിൻ്റ് വീതം)

സംസ്കൃതം യു.പി: കരിപ്പാൽ എസ്.വി യു.പി.എസ്(88), നടുവിൽ ഹയർ സെക്കൻഡറി സ്കൂൾ(82), പട്ടുവം യുപിഎസ്(81)

സംസ്കൃതം ഹൈസ്കൂൾ: നടുവിൽ ഹയർസെക്കൻഡറി സ്കൂൾ, സർസയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ (84 പോയിൻറ് വീതം), സീതിസാഹിബ് ഹയർ സെക്കൻഡറി സ്കൂൾ(78), മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ(73).

അറബിക് എൽപി: തിരുവട്ടൂർ എൽപിഎസ്, കരിപ്പാൽ എസ്.വി.യു.പി എസ്, പന്നിയൂർ എൽ.പി.എസ്, വെള്ളാവിൽ എൽപിഎസ്, പൂനങ്ങോട് എൽപിഎസ്, പുല്ലാനിയോട് എൽപിഎസ്, പടപ്പേങ്ങാട് എൽപിഎസ്, ജി.എച്ച്.എസ് രയരോം(45 പോയിൻ്റ് വീതം),  കുപ്പം എം.എം.യു പി.എസ്, നടുവിൽ എൽപിഎസ്, സി.എച്ച്.എം.എ എൽ.പി സ്കൂൾ തളിപ്പറമ്പ, പട്ടുവം യുപിഎസ് (43 പോയിൻ്റ് വീതം), കരിമ്പം എൽപിഎസ്, പൂമംഗലം യുപിഎസ്, വെള്ളക്കാട് എം.എ.എം എൽ.പി.എസ് (41 പോയിൻ്റ് വീതം)

അറബിക് യു.പി: നടുവിൽ ഹയർ സെക്കൻഡറി സ്കൂൾ, കുപ്പം എം.എം.യു പി.എസ് (65 പോയിൻറ് വീതം), യത്തീംഖാന യുപിഎസ്(63), ടാഗോർ വിദ്യാനികേതൻ ജിവിഎച്ച്എസ്എസ്(61)

അറബിക് എച്ച്.എസ്: നടുവിൽ ഹയർ സെക്കൻഡറി സ്കൂൾ, സീതിയസാഹിബ് ഹയർസെക്കൻഡറി സ്കൂൾ (95 പോയിൻ്റ് വീതം), സർ സയ്യദ് ഹയർ സെക്കൻഡറി സ്കൂൾ(93), ചപ്പാരപ്പടവ് ഹയർ സെക്കൻഡറി സ്കൂൾ(91).