* നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന തളിപ്പറമ്പ നോർത്ത് ഉപജില്ല സ്കൂൾ കലോത്സവം വൻവിജയമാക്കിയ എല്ലാവർക്കും നന്ദി * കലോത്സവത്തിൽ പങ്കെടുത്ത തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങൾ *

18 November 2025

നടുവിൽ ഹയർസെക്കൻ്ററി സ്കൂൾ റേഞ്ചർ & റോവർ യൂണിറ്റ് അംഗങ്ങൾ തളിപ്പറമ്പ ഫയർ ആൻഡ് റെസ്‌ക്യൂ സ്‌റ്റേഷൻ സന്ദർശിച്ചു. സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ വിജയകുമാർ എസ്, സഹദേവൻ കെ.വി എന്നിവർ കുട്ടികൾക്ക് ക്ലാസ്സുകൾ നൽകി. തീപിടിത്തം, ഗ്യാസ് ലീക്കേജ്, അഗ്‌നിരക്ഷാപ്രവർത്തനങ്ങൾ, ജലദുരന്തം, സി.പി.ആർ , പ്രഥമ ശുശ്രൂഷ തുടങ്ങിയവയെകുറിച്ച് കുട്ടികൾക്ക് അവബോധം നൽകി. റോവർ സ്‌കൗട്ട് ലീഡർ സുമേഷ് കെ തോമസ്, റേഞ്ചർ ലീഡർ കൃഷ്‌ണപ്രിയ പി.കെ എന്നിവർ നേതൃത്വം നൽകി.