നടുവിൽ ഹയർസെക്കൻ്ററി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് 'ഇനിയുമൊഴുകും... മാനവസ്നേഹത്തിൻ ജീവവാഹിനിയായ്' നിർമല ഹയർ സെക്കൻ്ററി സ്കൂൾ ചെമ്പേരിയിൽ ആരംഭിച്ചു. ഏരുവേശ്ശി പഞ്ചായത്ത് ടൗൺ വാർഡ് മെമ്പർ മേരി ഫ്രാൻസിസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നടുവിൽ ഹയർസെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാൾ സിന്ധു നാരായൺ മഠത്തിൽ, നടുവിൽ എച്ച്.എസ്.എസ് പി.ടി.എ പ്രസിഡൻ്റ് സി.എച്ച് ഷംസുദ്ദീൻ, നിർമല എച്ച്.എസ്.എസ് പി.ടി.എ പ്രസിഡൻ്റ് മാത്യുകുട്ടി അലക്സ്, നിർമല എച്ച്.എസ്.എസ് ഹെഡ്മാസ്റ്റർ ജോഷി ജോൺ, നടുവിൽ എച്ച്.എസ്.എസ് ഹെഡ്മാസ്റ്റർ കെ ലതീഷ്, നടുവിൽ എച്ച്.എസ്.എസ് സീനിയർ അസിസ്റ്റൻ്റ് എൻ.എൻ ദിലീപ് കുമാർ, നടുവിൽ എച്ച്.എസ്.എസ് സ്റ്റാഫ് സെക്രട്ടറി കെ രഞ്ജിനി, നടുവിൽ എച്ച്.എസ്.എസ് എം.പി.ടി.എ പ്രസിഡൻ്റ് എ.ഇ റജീന, നിർമല എച്ച്.എസ്.എസ് എം.പി.ടി.എ പ്രസിഡൻ്റ് സോജി മനോജ്, പ്രോഗ്രാം ഓഫീസർ സന്ദീപ് അലക്സ്, വളണ്ടിയർ ലീഡർ സോബിൻ സുനിൽ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു. വിളംബര ജാഥയോടെ ആരംഭിച്ച ക്യാമ്പിന്റെ ആദ്യദിവസം ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചു. 'യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായി' എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ മുഖ്യ ആശയം. 2025 ഡിസംബർ 26 മുതൽ 2026 ജനുവരി 1 വരെ നടക്കുന്ന ക്യാമ്പിൽ ഡിജിറ്റൽ ലിറ്ററസി, നേതൃത്വം പരിശീലനം, സത്യമേവ ജയതേ, കരുതൽ കവചം, ലഹരിക്കെതിരെ നാടുണരട്ടെ, സന്നദ്ധം- ദുരന്ത നിവാരണ പരിശീലന പരിപാടി, ഉണർവ്- എയ്ഡ്സ് ബോധവൽക്കരണം, വിത്തും കൈക്കോട്ടും, സ്നേഹാങ്കണം, മണ്ണും മനുഷ്യനും, വേരുകൾ തേടി- പ്രാദേശിക ചരിത്രരചന, സ്കൂൾ പൂന്തോട്ടം നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടക്കും.
.jpg)
.jpg)
.jpg)


