* 2026 ഹയർസെക്കൻ്ററി പരീക്ഷയിൽ നടുവിൽ ഹയർ സെക്കൻ്ററി സ്കൂളിന് മികച്ച വിജയം* സയൻസ് ബാച്ച്: 100% *

13 February 2026

വാർഷികവും യാത്രയയപ്പ് സമ്മേളനവും

 നടുവിൽ ഹയർസെക്കൻ്ററി സ്കൂളിൽ നടന്ന വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടുവിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മോളി സജി  ഉദ്ഘാടനം ചെയ്തു. 22 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന പ്രിൻസിപ്പാൾ സിന്ധു നാരായൺ മഠത്തിലിനും വിവിധ നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള ഉപഹാരസമർപ്പണവും നടന്നു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ മൊയ്‌തീൻ, പ്രിൻസിപ്പാൾ സിന്ധു നാരായൺ മഠത്തിൽ ഹെഡ്മാസ്റ്റർ കെ.കെ ലതീഷ്, പിടിഎ പ്രസിഡൻ്റ് സി.എച്ച് ഷംസുദ്ധീൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജോമോൾ, വാർഡ് മെമ്പർ പി.പി മുസ്‌തഫ, മാനേജ്മെൻ്റ് പ്രതിനിധി കെ.കെ ഉണ്ണികൃഷ്‌ണൻ, നടുവിൽ എ.എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് എൻ ഷീന, മുൻ ഹെഡ്മാസ്റ്റ്ർമാരായ കെ.പി കേശവൻ, ടി.പി പദ്‌മനാഭൻ, എം.പി.ടി.എ പ്രസിഡൻ്റ് എ.ഇ റജീന, വി മുഹ്സിന അധ്യാപകരായ കെ മനേഷ്, എ.വി രശ്മി, പി.പി ശാന്തി, കെ രഞ്ജിനി, വിദ്യാർത്ഥി പ്രതിനിധികളായ ബി റവാദ്,  അഞ്ജിത്ത് അജയകുമാർ എന്നിവർ സംസാരിച്ചു.