* 2026 ഹയർസെക്കൻ്ററി പരീക്ഷയിൽ നടുവിൽ ഹയർ സെക്കൻ്ററി സ്കൂളിന് മികച്ച വിജയം* സയൻസ് ബാച്ച്: 100% *

15 October 2026

വർണോദയം 2023

വർണോദയം 2030 – നിർമ്മലം പുതുയുഗ ശുചിത്വ കേരളം
നടുവിൽ ഗ്രാമപഞ്ചായത്ത്, ജില്ലാ ശുചിത്വ മിഷൻ കണ്ണൂർ, നടുവിൽ ഹയർ സെക്കൻഡറി സ്കൂൾ റേഞ്ചർ ആൻഡ് റോവർ യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘വർണോദയം 2030 – നിർമ്മലം പുതുയുഗ ശുചിത്വ കേരളം’ ക്യാമ്പയിന്റെ ഉദ്ഘാടനവും ‘പ്രോജക്ട് ബീക്കൺ ടൗൺ’ ഒന്നാംഘട്ട പ്രചാരണവും 2026 ഒക്ടോബർ 15 വ്യാഴാഴ്ച രാവിലെ 9 മണിക്ക് നടുവിൽ ടൗണിൽ നടന്നു.
ചടങ്ങിന്റെ ഉദ്ഘാടനം തളിപ്പറമ്പ് DYSP ശ്രീ. സുമേഷ് ടി.പി. നിർവഹിച്ചു. നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മോളി സജി അധ്യക്ഷത വഹിച്ചു. തുടർന്ന് വളണ്ടിയേഴ്‌സ് ഹരിതകർമ്മസേനയുമായി ചേർന്ന് ബസ് സ്‌റ്റാൻഡും പരിസരവും ശുചീകരിച്ചു.