Independence Day Celebrated
നടുവിൽ ഹയർസെക്കന്ററി സ്കൂളിൽ സ്വാതന്ത്ര്യദിനം പ്രൗഢഗംഭീരമായി ആഘോഷിച്ചു.സ്കൂൾ പ്രിൻസിപ്പൽ കെ.പി ദാമോദരൻ ദേശീയ പതാക ഉയർത്തി.പ്രിൻസിപ്പൽ കെ.പി ദാമോദരൻ,സ്കൂൾ ഹെഡ്മാസ്റ്റർ സി.രഘു, പി.ടി.എ പ്രസിഡന്റ് വി.പി മൂസാൻകുട്ടി എന്നിവർ സംസാരിച്ചു.തുടർന്ന് വിദ്യാര്‍ത്ഥികളുടെ ദേശഭക്തിഗാനാലാപനവും സ്‌കൗട്ട് & ഗൈഡ്‌സ്, റെഡ്‌ക്രോസ് വളണ്ടിയര്‍മാർ പരേഡും നടത്തി.വ്യത്യസ്ത മത്സരങ്ങളിൽ വിജയികളായവരെയും രാജ്യപുരസ്കാർ നേടിയ വിദ്യാര്‍ത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു.അധ്യാപക രക്ഷാകർത്താക്കളുടെ നേതൃത്വത്തിൽ സ്കൂളിൽ പായസവിതരണവും നടന്നു.രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ജീവിതകഥ പറയുന്ന "ഗാന്ധി" ചലച്ചിത്ര പ്രദർശനവും സ്കൂളിൽ സംഘടിപ്പിച്ചു.ദേശീയ പതാക കയ്യിലേന്തിയും ബാഡ്ജ് അണിഞ്ഞും നിന്ന വിദ്യാര്‍ത്ഥികളുടെ നിറഞ്ഞ സാന്നിദ്ധ്യം സ്വാതന്ത്ര്യദിനാഘോഷപരിപാടിയെ വർണ്ണാഭമാക്കി.
School Principal, Damodaran K.P hoists the Tri-colour Indian Flag at Naduvil H.S.S on the 68th Independence Day. |