കലോത്സവ ഒരുക്കങ്ങൾ മുന്നേറുന്നു
ക്രിസ്മസ് പരീക്ഷാ തിരക്കിനിടയിലും കലോത്സവം മികവുറ്റ താക്കാനുള്ള തയ്യാറെടുപ്പിലാണ് നടുവിൽ ഹയർ സെക്കന്ററി സ്കൂൾ.
വ്യത്യസ്ത കമ്മിറ്റികളുടെ നേതൃത്വത്തിലാണ് കലോത്സവ ഒരുക്കങ്ങൾ മുന്നേറുന്നത് .
2015 ഡിസംബർ 28,29,30,31 എന്നീ തീയതികളിലാണ് കലോത്സവം അരങ്ങേറുക.
ഡിസംബർ 28ന് രചനാ മത്സരങ്ങളോടെ കലോത്സവത്തിന് തിരിതെളിയും.
കലോത്സവ രജിസ്ട്രേഷൻ ഡിസംബർ 16,17 തീയതികളിൽ നടക്കുന്നതായിക്കും.
ഡിസംബർ 16: നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ
ഡിസംബർ 17: AEO ഓഫീസ്, തളിപ്പറമ്പ
കലോത്സവം വിഭവ സമാഹരണം ഡിസംബർ 17 ന് നടക്കുന്നതാണ്.