കലോത്സവം ഉദ്ഘാടനം: മന്ത്രി കെ.സി ജോസഫ്
നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കുന്ന തളിപ്പറമ്പ നോർത്ത് ഉപജില്ല സ്കൂൾ കലോത്സവം 2015-16 ഉദ്ഘാടനം കേരള ഗ്രാമ വികസന, സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ കെ.സി ജോസഫ് നിർവഹിക്കും. ചടങ്ങിൽ വിദ്യാഭ്യാസ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും.