2022 ഹയർസെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂളിന് മികച്ച വിജയം* 16 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+

27 December 2015

ഇനി ഉത്സവ നാളുകൾ   
നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കുന്ന 2015-16 അധ്യയന വർഷത്തെ തളിപ്പറമ്പ നോർത്ത് ഉപജില്ല കേരള സ്കൂൾ കലോത്സവത്തിന് നാളെ തിരശീലയുയരും. തളിപ്പറമ്പ നോർത്ത് ഉപജില്ലയിൽ ഉൾപ്പെടുന്ന 107 സ്കൂളുകളിൽ  നിന്നായി അഞ്ചായിരത്തോളം കുട്ടികളാണ് കലോത്സവത്തിൽ പങ്കെടുക്കുക. 2015ഡിസംബർ 28 മുതൽ 31 വരെയാണ് കലോത്സവം. എൽ.പി ,യു.പി , ഹൈസ്കൂൾ,ഹയർ സെക്കന്ററി എന്നീ നാല് വിഭാഗങ്ങളായാണ്  കലോത്സവം നടക്കുക.  കലോൽസവവുമായി ബന്ധപ്പെട്ട്  നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ വാർത്താസമ്മേളനം വിളിച്ചു ചേർത്തു. സ്കൂൾ കലോത്സവ ഫലകങ്ങളും വാർത്തകളും ചിത്രങ്ങളും  www.nhssnaduvil.blogspt.in  എന്ന നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ ബ്ലോഗിൽ നിന്നും ലഭിക്കുന്നതായിരിക്കും.  ഇതിനു മുൻപ്  2005ലാണ്  നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ അവസാനമായി തളിപ്പറമ്പ നോർത്ത് ഉപജില്ല കലോത്സവത്തിന് ആതിഥേയത്വം വഹിച്ചിട്ടുള്ളത്. പത്തു വർഷത്തെ ഇടവേളയ്ക്കുശേഷം വിരുന്നെത്തിയ സ്കൂൾ കലോത്സവം വൻ വിജയമാക്കാനുള്ള ആവേശത്തിലാണ്  നടുവിൽ ഹയർ സെക്കന്ററി സ്കൂളും നടുവിൽ നിവാസികളും.