കലോത്സവത്തിന് തിരശീലയുയർന്നു
നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കുന്ന 2015-16 അധ്യയന വർഷത്തെ തളിപ്പറമ്പ നോർത്ത് ഉപജില്ല കേരള സ്കൂൾ കലോത്സവം ആരംഭിച്ചു. തളിപ്പറമ്പ നോർത്ത് ഉപജില്ലയിൽ ഉൾപ്പെടുന്ന 107 സ്കൂളുകളിൽ നിന്നായി അഞ്ചായിരത്തോളം കുട്ടികളാണ് കലോത്സവത്തിൽ പങ്കെടുക്കുക. 2015ഡിസംബർ 28 മുതൽ 31 വരെയാണ് കലോത്സവം.





