കലോത്സവം ഉദ്ഘാടനം ചെയ്തു
നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ച തളിപ്പറമ്പ് നോർത്ത് ഉപജില്ല കേരള സ്കൂൾ കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ജോയി കൊന്നക്കൽ നിർവ്വഹിച്ചു. നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാലൻ അദ്ധ്യക്ഷയായി.നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ കെ.പി ദാമോദരൻ, ഹെഡ്മാസ്റ്റർ എം രാധാകൃഷ്ണൻ, എൻ ഷീന, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം വി എ റഹീം, ത്രേസ്യാമ ജോസഫ്, ഷീബ ജയരാജൻ , കെ ഗോവിന്ദൻ , എം രാജേഷ്, കെ മുഹമ്മദ് കുഞ്ഞി, കെ പി കണ്ണൻ , സി യു ഇമ്മാനുവൽ , സി പി ലക്ഷ്മണൻ , ആർ ഗോപാലൻ , ഇ പി ഉണ്ണിക്കൃഷ്ണൻ , എം എസ് വിക്രമൻ എന്നിവർ സംസാരിച്ചു.