*കോവിഡ് വ്യാപനം മൂലം മാറ്റിവെച്ച ഹയർസെക്കണ്ടറി പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു*പുതുക്കിയ ടൈംടേബിൾ പ്രകാരം 27/05/2020 മുതൽ 30/05/2020 വരെ പരീക്ഷ നടത്തുന്നതാണ്*

13 November 2018

കലോത്സവ വിജയത്തിൽ നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂൾ

തളിപ്പറമ്പ നോർത്ത് ഉപജില്ലാ സ്കൂൾ കലോൽസവത്തിൽ(2018-19) മികച്ച പ്രകടനത്തോടെ ഹയർസെക്കണ്ടറി വിഭാഗത്തിൽ നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂൾ  മൂന്നാം സ്ഥാനം കരസ്ഥമാക്കി.നേരത്തെ തളിപ്പറമ്പ നോർത്ത് ഉപജില്ലാ സ്‌കൂൾ അത്ലറ്റിക്‌സ് സീനിയർ വിഭാഗത്തിൽ നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂൾ ചാമ്പ്യന്മാരായിരുന്നു.തളിപ്പറമ്പ നോർത്ത് ഉപജില്ലാ സ്‌കൂൾ ശാസ്ത്രോത്സവത്തിലും നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികൾ മികച്ച പ്രകടന കാഴ്ച്ചവെയ്ക്കുകയും സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുവാൻ യോഗ്യത നേടുകയും ചെയ്തിട്ടുണ്ട്. മലയോരമേഖലയിലെ മികച്ച കലാപ്രതിഭകൾ തങ്ങൾ തന്നെയെന്ന് നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികൾ ഒരിക്കൽ കൂടി തെളിയിച്ചു.മത്സരത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും അഭിനന്ദനങൾ.