നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ ത്രിദിന ക്യാമ്പ് സമാപിച്ചു (16/11/18 - 18/11/18). സ്കൗട്ട് യൂണിറ്റിന്റെ ക്യാമ്പ് നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിലും ഗൈഡ്സ് യൂണിറ്റിന്റെ ക്യാമ്പ് മാടായി ഗവൺമെൻറ് ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിലുമാണ് നടന്നത്.സ്കൗട്ട് മാസ്റ്റർ കെ.വി മോഹനൻ, ഗൈഡ് ക്യാപ്റ്റൻ എ.വി രശ്മി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.