നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ ട്രാഫിക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ട്രാഫിക്ക് നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും വ്യക്തമാക്കിക്കൊണ്ടുള്ള ക്ലാസ് എ.വി സതീശൻ(ഡി.വൈ.എസ്.പി ഓഫീസ്, കണ്ണൂർ) കൈകാര്യം ചെയ്തു. പ്രിൻസിപ്പൽ കെ.പി ദാമോദരൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ അധ്യാപകരായ എൻ.എൻ ദിലീപ്കുമാർ, കെ.വി മോഹനൻ, പ്രോഗ്രാം ഓഫീസർ ഇ.വി വിപിൻ, എൻഎസ്എസ് യൂണിറ്റ് ലീഡർ മെറിൻ തോമസ് എന്നിവർ സംസാരിച്ചു.