നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ സ്കൂളിൽ തയ്യാറാക്കിയ അക്ഷരദീപം തുറന്ന വായനശാലയുടെ ഉദ്ഘാടനം നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ബാലൻ നിർവ്വഹിച്ചു.ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ കെ.പി ദാമോദരൻ,പി.ടി.എ പ്രസിഡണ്ട് പി.പി അബ്ദുൽ ലത്തീഫ്,സ്റ്റാഫ് സെക്രട്ടറി എൻ.എൻ ദിലീപ് കുമാർ, പ്രോഗ്രാം ഓഫീസർ ഇ.വി വിപിൻ, യൂണിറ്റ് ലീഡർ മെറിൻ തോമസ് എന്നിവർ സംസാരിച്ചു.