നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിലെ 2019-20 അദ്ധ്യയന വർഷത്തെ അദ്ധ്യാപക രക്ഷാകർത്തൃ സമിതിയുടെ ജനറൽ ബോഡി യോഗം ചേർന്നു. പിടിഎ പ്രസിഡന്റ് അബ്ദുൾ ലത്തീഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ കെ.പി ദാമോദരൻ 2018-19 വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.മികച്ച വിജയം കൈവരിച്ച പ്ലസ് ടു, എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കുള്ള പിടിഎയുടെ ഉപഹാര വിതരണം വാർഡ് മെമ്പർ കെ മുഹമ്മദ് കുഞ്ഞി നിർവഹിച്ചു. യോഗത്തിൽ പുതിയ പിടിഎ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രധാനാധ്യാപകൻ എം രാധാകൃഷ്ണൻ,മദർ പിടിഎ പ്രസിഡന്റ് പി.ബി രാജിശ്രി,സ്റ്റാഫ് സെക്രട്ടറി കെ.കെ ലതീഷ് എന്നിവർ സംസാരിച്ചു.
2019-20 വർഷത്തെ പിടിഎ ഭാരവാഹികൾ:
പിടിഎ പ്രസിഡന്റ്:വി അൻവർ
എംപിടിഎ പ്രസിഡന്റ്:പി.ബി രാജിശ്രി
പിടിഎ വൈസ് പ്രസിഡന്റ്:പി.പി ഷാജി
എംപിടിഎ വൈസ് പ്രസിഡന്റ്:റജീന