*2021 ഹയർസെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂളിന് മികച്ച വിജയം 95% * സയൻസ് ബാച്ചിന് തുടർച്ചയായ അഞ്ചാം തവണയും 100% വിജയം *

24 September 2019

എൻഎസ്എസ് ദിനം

നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ എൻഎസ്എസ് ദിനാചരണത്തിന്റെ ഭാഗമായി വ്യത്യസ്ത പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.എൻഎസ്എസ് ദിന പരിപാടികൾ സ്കൂൾ പ്രിൻസിപ്പൽ കെ.പി ദാമോദരൻ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ പ്രോഗ്രാം ഓഫീസർ വിപിൻ ഇവി, അധ്യാപികയായ രഞ്ജിനി കെ, യൂണിറ്റ് ലീഡർമാർ തുടങ്ങിയവർ സംസാരിച്ചു. ഉദ്ഘാടന ചടങ്ങിനുശേഷം സമദർശൻ- ലിംഗസമത്വ ബോധവൽക്കരണ ക്ലാസ് നടത്തി.അധ്യാപകരായ  കൃഷ്ണപ്രിയ പി.കെ,മോഹനൻ കെ.വി തുടങ്ങിയവർ ക്ലാസ് കൈകാര്യം ചെയ്തു. വളന്റിയർമാരുടെ നേതൃത്വത്തിൽ സ്കൂളിൽ ശുചീകരണ പ്രവർത്തനവും നടത്തി.