നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ എൻഎസ്എസ് സ്പെസിഫിക് ഒറിയന്റേഷൻ ക്ലാസ് നടത്തി.എൻഎസ്എസ് പി.എ.സി മെമ്പർ ഫിറോസ് ടി അബ്ദുള്ള ക്ലാസ് കൈകാര്യം ചെയ്തു.ക്ലാസ്സിന് ശേഷം നടന്ന ചടങ്ങിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവായ ഫിറോസ് ടി അബ്ദുള്ളയെ നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു.സ്കൂൾ പ്രിൻസിപ്പൽ കെ.പി ദാമോദരൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പ്രോഗ്രാം ഓഫീസർ വിപിൻ ഇ.വി,യൂണിറ്റ് ലീഡർമാർ തുടങ്ങിയവർ സംസാരിച്ചു.