26 September 2019
ബോധവൽക്കരണ ക്ലാസ് നടത്തി
നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'Reproductive Health' എന്ന വിഷയത്തിൽ പ്ലസ് വൺ കുട്ടികൾക്കും 'മക്കളെ അറിയാൻ 'എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കും ക്ലാസ്സുകൾ സംഘടിപ്പിച്ചു.ബീന ടീച്ചർ(സർ സയ്യദ് HSS)ക്ലാസ്സുകൾ കൈകാര്യം ചെയ്തു.പ്രിൻസിപ്പൽ കെ.പി ദാമോദരൻ പരിപാടി ഉദ്ഘാടനം ചെയ്തു.സൗഹൃദ ക്ലബ്ബ് കോഡിനേറ്റർ കൃഷ്ണപ്രിയ പി.കെ സ്വാഗതവും മദർ പി.ടി.എ പ്രസിഡണ്ട് പി.ബി രാജിശ്രീ അധ്യക്ഷതയും വഹിച്ചു.കരിയർ ഗൈഡൻസ് ക്ലബ് കോഡിനേറ്റർ സന്ദീപ് അലക്സ് ആശംസയർപ്പിച്ച് സംസാരിച്ചു.അതിനു ശേഷം നടന്ന ക്ലാസ്സ് പിടിഎ യിൽ PTA പ്രസിഡണ്ട് അൻവർ വി സാന്നിധ്യം അറിയിച്ചു.